മഹാത്മാ ഗാന്ധിയും സർദാർ വല്ലഭായ് പട്ടേലും സ്വപ്നം കണ്ടപോലൊരു ഇന്ത്യയെ ഉണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ എട്ടുവര്‍ഷക്കാലം തന്റെ സര്‍ക്കാര്‍ അതിനായി ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മെഗാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവര്‍, ദലിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കുന്ന ഒരു ഇന്ത്യയാണ് മഹാത്മാ ഗാന്ധി ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികൾ നേരിട്ടപ്പോൾ പാവപ്പെട്ടവരെയും തൊഴിൽരഹിതരെയും കേന്ദ്ര സർക്കാർ സഹായിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ശനിയാഴ്ച രാവിലെയാണു പ്രധാനമന്ത്രി രാജ്കോട്ടിലെത്തിയത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, മാർച്ച് മുതൽ ഇതുവരെ സംസ്ഥാനത്തെ 17 പൊതുപരിപാടികളിലാണു പ്രധാനമന്ത്രി പങ്കെടുത്തത്.
താന്‍ ഇന്ന് ഈ നിലയിലെത്താന്‍ കാരണം ഗുജറാത്ത് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് തന്നെ പറഞ്ഞയച്ചതാണ്. പക്ഷെ ഗുജറാത്തിന് തന്നോടുളള സ്നേഹം കൂടിയിട്ടേ ഉള്ളൂ. ഗുജറാത്തിലെ ജനങ്ങളോട് താന്‍ എല്ലാക്കാലത്തും നന്ദിയുള്ളവനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.