ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ബിസ്മി അപ്ലയൻസസ് ബിസ്മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, മുംബൈയിലെ പി ഇ ഇലക്ട്രോണിക്സിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.രാജു വർഗ്ഗീസ് 18000 രൂപ നല്‍കിയാണ് ബിസ്മിയിൽ നിന്ന് ഫിലിപ്സ് ടി വി വാങ്ങുകയുണ്ടായത്. വാങ്ങി നാല് മാസം കഴിഞ്ഞപ്പോൾ ടി വി പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടിട്ടം നിവൃത്തിയൊന്നും ഉണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ടി വി യുടെ വില 18000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കല്പിച്ച് എതിർകക്ഷികൾക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
2024 ലെ റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ, നമസ്കാരം! 75-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. തിരിഞ്ഞുനോക്കുമ്പോൾ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നമ്മൾ എത്ര ദൂരം സഞ്ചരിച്ചുവെന്ന് കാണുമ്പോൾ എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയുന്നു. റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികം രാജ്യത്തിന്റെ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പൂര്‍ത്തിയാക്കിയ ആസാദി കാ അമൃത് മഹോത്സവത്തില്‍ നമ്മുടെ രാജ്യത്തിന്റെ അതുല്യമായ മഹത്വവും വൈവിധ്യമാര്‍ന്ന സംസ്കാരവും നാം ആഘോഷിച്ചതുപോലെ ഇത് പ്രത്യേകിച്ചും ഒരു ഉത്സവ അവസരമാണ്. നാളെ Read More…
തമിഴ് സിനിമയിലും സ്ത്രീകൾക്കെതിരെ അതിക്രമം: സനം ഷെട്ടിയുടെ വെളിപ്പെടുത്തൽ
ചെന്നൈ: മലയാള സിനിമയിൽ മാത്രമല്ല, തമിഴ് സിനിമയിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സർവസാധാരണമാണെന്ന് നടി സനം ഷെട്ടി വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ തമിഴ് സിനിമയിലും പ്രസക്തമാണെന്ന് പറഞ്ഞ സനം, താൻ സ്വയം ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും പറഞ്ഞു. “ഫോണിലൂടെ പോലും അശ്ലീല സന്ദേശങ്ങൾ വന്നിട്ടുണ്ട്. ചെരിപ്പുകൊണ്ട് മുഖത്തടിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്,” സനം പറഞ്ഞു. സനം ഷെട്ടിയുടെ വെളിപ്പെടുത്തൽ തമിഴ് സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. മലയാളത്തിൽ നടന്നതുപോലെ തന്നെ, തമിഴിലും സ്ത്രീകൾ സുരക്ഷിതമല്ലാത്ത ഒരു Read More…
അൻവറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി പറഞ്ഞു തീർക്കേണ്ടതല്ല: കെ.സുരേന്ദ്രൻ
ഭരണകക്ഷി എംഎൽഎയായ പി വി അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും പിവി അൻവറും ചേർന്ന് പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയും ചെയ്ത കൊള്ളരുതായ്മകൾ പിണറായി വിജയനും പിവി അൻവറും തമ്മിലുള്ള വ്യക്തിപരമായ കാര്യമായി ചുരുങ്ങരുത്. ഇത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്നും ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളും മുഖ്യമന്ത്രിയും ആലോചിച്ച് ഒത്തുതീർപ്പാക്കേണ്ട വിഷയമല്ല Read More…