ട്രിപ്പുകൾ വിഭജിച്ച് കൊട്ടാരക്കര, തിരുവല്ല ,കടുത്തുരുത്തി, അങ്കമാലി, കുന്നംകുളം, താനൂർ, കോഴിക്കോട് നോർത്ത്, അഴിക്കോട് തുടങ്ങിയ 8 ബി ഗ്രേഡ് പട്ടണങ്ങളിലേക്ക് സിൽവർ ലൈൻ പാതയുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കുന്നംകുളം നിയോജക മണ്ഡലം പ്രസിഡൻ്റ് വർഗീസ് നീലങ്കാവിലും സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം സെബാസ്റ്റ്യൻ ചൂണ്ടലും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
എ ഗ്രേഡ് കേന്ദ്രങ്ങൾ തമ്മിൽ ആവറേജ് 53 കിലോമീറ്റർ അകലവും, ബി ഗ്രേഡ് പട്ടണങ്ങൾ തമ്മിൽ ആവറേജ് 59 കി.മീ. ദൂരവും ഉള്ളതിനാൽ വേഗതയ്ക്ക് തടസമില്ലെന്ന് ഇവർ പറഞ്ഞു.
തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ 9 കേന്ദ്രങ്ങൾക്ക് പകരം 17 പട്ടണങ്ങളിലേക്ക് പാതയുടെ സേവനം എ, ബി ഗ്രേഡ് തിരിച്ച് വ്യാപിപ്പിക്കുന്നത് ജനങ്ങളുടെ യാത്രാസൌകര്യവും, പാതയുടെ വരുമാനവും ഇരട്ടിയായി വർദ്ധിക്കാൻ ഇടയാക്കുമെന്ന് കത്തിൽ വ്യക്തമാക്കി.