ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടർന്ന് ഇരുപതോളം പേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധയേറ്റവരിൽ നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി.
മൂകാംബികയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.