സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം-695033, ഫോൺ: 9846033001, 04712325101, ഇ-മെയിൽ: keralasrc@gmail.com
Related Articles
സംസ്ഥാനത്ത് റെഡ് അലേർട്ട് പിൻവലിച്ചു
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ഓറഞ്ചും, യെല്ലോ അലേർട്ടുകൾ മാത്രമാണുള്ളത്. സംസ്ഥാനത്ത് മെയ് 16 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 17ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ് 18ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഓണത്തോടനുബന്ധിച്ച് പരിശോധന; കടകളിൽ ക്രമക്കേട് കണ്ടെത്തി
ഓണത്തോടനുബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ വ്യാപാരകേന്ദ്രങ്ങളിൽ നിന്നായി 136 ക്രമക്കേട് കണ്ടെത്തി. പച്ചക്കറി, പലവ്യഞ്ജനം, ഗ്യാസ്, പെട്രോൾ ബങ്ക്, ഹോട്ടൽ, ബേക്കറി, ഫ്ളവർമിൽ, ഇറച്ചിക്കട തുടങ്ങിയവ പരിശോധിച്ചതിൽ വില പ്രദർശിപ്പിക്കാതിരിക്കൽ, അമിതവില ഈടാക്കൽ, കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കൽ എന്നീ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പരിശോധനകൾ ഇനിയും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ സി എസ് ഉണ്ണികൃഷ്ണകുമാർ അറിയിച്ചു.
ഷാജ് കിരണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി എത്തുമെന്ന് ഷാജ് കിരണ്‍ അറിയിച്ചു. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. മുന്‍കൂര്‍ നോട്ടീസ് നല്കി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഷാജ്കിരണും സുഹൃത്ത് ഇബ്രാഹിമും More..