സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ തിരുവനന്തപുരം -695033, ഫോൺ: 9846033001, 04712325101, E-mail: keralasrc@gmail.com
Related Articles
സിനിമയുടെ അതികായന് സ്വകാര്യമായ ശവസംസ്കാരം
റിതിക് ടി അസിസ്റ്റഡ് സൂയ്സയ്ഡ് വഴി അന്തരിച്ച ഇരുപതാം നൂറ്റാണ്ടിൻ്റെ ചലച്ചിത്ര പ്രതിഭ ഴാങ്ങ് ലൂക്ക് ഗോദാർദിൻ്റെ ശവസംസ്ക്കാരം പൂർണമായും സ്വകാര്യമായി നടക്കും. അദ്ദേഹം സ്വയം മരണം വരിക്കാൻ ആഗ്രഹിച്ചതായും തൻ്റെ മരണം താൻ ആഗ്രഹിച്ചതു പോലെ തന്നെ അറിയപ്പെടണം എന്നും ആഗ്രഹിക്കുകയും ചെയ്തതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുടുംബാംഗത്തെ ഉദ്ധരിച്ച് സ്വിസ് ദിനപത്രമായ ലിബറേഷൻ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിയമോപദേഷ്ടാവ് പിന്നീട് അസിസ്റ്റസ് സൂയ്സയ്ഡ് വഴിയാണ് മരണം എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഒന്നിലധികം More..
പ്രധാനമന്ത്രി ഇന്ന് ഫരീദാബാദിലെ അമൃത ആശുപത്രി, ചണ്ഡിഗഡിൽ ഹോമി ഭാഭ കാന്‍സര്‍ സെന്റര്‍; നാടിന് സമർപ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയും പഞ്ചാബും സന്ദർശിക്കും. രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിൽ പ്രധാനമന്ത്രി അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പ്രധാനമന്ത്രി മൊഹാലിയിൽ ഉച്ച തിരിഞ്ഞു 2:15ന് ന്യൂ ചണ്ഡിഗഡ്, സാഹിബ്സാദ അജിത് സിംഗ് നഗർ ജില്ലയിൽപ്പെട്ട മുള്ളൻപൂരിലെ ‘ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ’ രാജ്യത്തിന് സമർപ്പിക്കും. ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ തലസ്ഥാന More..
വ്യാഴാഴ്ചവരെ ശക്തമായ മഴ; സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ചവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മധ്യ മഹാരാഷ്ട്രമുതൽ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ More..