പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട 6 ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ കൈപ്പറമ്പ് ആർ ആർ എഫിലേയ്ക്ക് എത്തിക്കുന്നതിനുള്ള വാഹനം (TATA ACE) ഓടിക്കുന്നതിനായി പ്രതിദിനം പരമാവധി 500 രൂപ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. നാലുചക്ര വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസും ബാഡ്ജും ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യരായവരിൽ നിന്ന് തെരഞ്ഞെടുത്തയാളെ ഭരണസമിതി തീരുമാനപ്രകാരം നിയമിക്കുന്നതാണ്. സ്ത്രീകൾക്ക് മുൻഗണനയുണ്ട്. അപേക്ഷകരിൽ യോഗ്യതയുള്ള വനിതകൾ ഇല്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പ്രവർത്തി ദിവസങ്ങൾ പരമാവധി 10 മുതൽ 15 ദിവസം വരെ. പ്രതിമാസം പരമാവധി 15 ദിവസത്തെ വേതനം ലഭിക്കും.
Related Articles
ദയാബായിയുടെ സമരത്തിന് പിന്തുണയുമായി അലൻസിയർ
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായ് സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി നടൻ അലൻസിയർ. സമരപ്പന്തലിലെത്തിയ അദ്ദേഹം ഏകാംഗ നാടകവും അവതരിപ്പിച്ചു. ദയാബായിയുടെ സമരം എട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പോസലിൽ മറ്റ് നാല് ജില്ലകൾക്കൊപ്പം കാസർകോടും ഉൾപ്പെടുത്തണം എന്നതാണ് ദയാബായിയുടെ പ്രധാന ആവശ്യം.
29ാം മൈല്‍ വെള്ളച്ചാട്ടത്തിന് പുതുമോടി
കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈല്‍ വെള്ളച്ചാട്ടം കാണാന്‍ ഇനി സഞ്ചാരികള്‍ക്ക് മൂക്കുപൊത്താതെ വരാം. വെള്ളച്ചാട്ടത്തിനു സമീപം തള്ളിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. വിനോദസഞ്ചാരികള്‍ക്കായി ഇവിടെയിനി ചെണ്ടുമല്ലി പൂക്കള്‍ വിരിയും. ജില്ലാപഞ്ചായത്തിന്റെയും കണിച്ചാര്‍ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ചെണ്ടുമല്ലി തൈകള്‍ വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ജൂണ്‍ 23ന് രാവിലെ 10ന് നടക്കും.കണ്ണൂര്‍-വയനാട് റൂട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് 29ാം മൈല്‍ വെള്ളച്ചാട്ടം. എന്നാല്‍ ഇവിടെ മാലിന്യം തള്ളുന്നത് പതിവായതോടെ ദുര്‍ഗന്ധം കാരണം സഞ്ചാരികള്‍ വരാതെയായി. ഇതോടെയാണ് പഞ്ചായത്ത് More..
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹൈദരാബാദും ചെന്നൈയും സന്ദർശിക്കും
ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിന്റെ (ഐഎസ്ബി) 20-ാം വാർഷിക ആഘോഷങ്ങളിലും 2022 ലെ ബിരുദാനന്തര ബിരുദാനന്തര ബിരുദദാന ചടങ്ങിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മെയ് 26) ഹൈദരാബാദിലും ചെന്നൈയിലും ഒരു ദിവസത്തെ സന്ദർശനം നടത്തും. ഇൻഫ്രാസ്ട്രക്ചർ വികസനം വർധിപ്പിക്കുന്നതിനും കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും ഈ മേഖലയിലെ ജീവിത സൗകര്യത്തിന് ഉത്തേജനം നൽകുന്നതിനുമുള്ള ഒരു ചുവടുവെപ്പിൽ, പ്രധാനമന്ത്രി ചെന്നൈയിൽ 31,400 കോടി രൂപയുടെ 11 പദ്ധതികളുടെ തറക്കല്ലിടും. മേഖലയിലെ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ More..