ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി നടത്തിയ ‘മിഴിവ്-2022’ ഓൺലൈൻ വീഡിയോ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശ്രുതി ശ്രീശാന്ത്, വാഴക്കുളങ്ങര, ഓമശ്ശേരി, കോഴിക്കോട് ഒന്നാംസ്ഥാനവും, പ്രദീപ്കുമാർ ടി.പി, മേൽവിളാകത്ത് വീട്, മരുതത്തൂർ, തിരുവനന്തപുരം രണ്ടാം സ്ഥാനവും, ഗിരീഷ്, ചേർത്തല, ആലപ്പുഴ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കു യഥാക്രമം ഒരു ലക്ഷം, അൻപതിനായിരം, ഇരുപത്തയ്യായിരം രൂപ വീതമുള്ള കാഷ് അവാർഡുകളും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. പ്രോത്സാഹന സമ്മാനങ്ങൾ നേടിയവർ: ബൈജു.എസ്., ബൈജു നിവാസ്, ഉദിനൂർ, കാസർഗോഡ്, മണികണ്ഠൻ.ടി.ആർ, മണിമന്ദിരം, More..
തിരുവനന്തപുരത്ത് ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനക്കാരന് ആത്മഹത്യ ചെയ്തു. ആദര്‍ശ് (38) എന്ന യുവാവാണ് തൈക്കാട് എസ്ബിഐ ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഹോം ലോണ്‍ സെക്ഷന്‍ സെയില്‍സ് വിഭാഗം ജീവനക്കാരനാണ് മരിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ വരുന്ന ഞായറാഴ്ച (ജൂലൈ 3) ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിക്കും. അവധി ദിവസമാണെങ്കിലും എല്ലാ ഓഫീസുകളും അന്ന് തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ആ ഒറ്റ ദിവസം വിവിധ വകുപ്പുകളിലായി ആകെ 15,000 ഫയലുകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ കൃത്യമായ നിരീക്ഷണമുറപ്പാക്കിയാണ് ഫയല്‍ തീര്‍പ്പാക്കല്‍ ദിനം സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ വകുപ്പും അന്നേ ദിവസം തീര്‍പ്പാക്കിയ ഫയലുകളുടെ കണക്ക് More..