Latest news National

ഡൽഹി: അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് യൂണിയൻ

ശമ്പള വർധന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനെ തുടർന്ന് ഡൽഹി സർക്കാർ പിരിച്ചുവിട്ട 991 അങ്കണവാടി സ്ഥിരംജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി ഡൽഹി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ. മേയ് ഒൻപതുമുതൽ ഡൽഹി വനിതാശിശുവകുപ്പിന് മുന്നിൽ നിരാഹാരസമരം ആരംഭിക്കുമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി കമല.

കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ വാട്സാപ്പിലൂടെയാണ് പിരിച്ചുവിടൽ അറിയിച്ചു കൊണ്ടുള്ള രേഖ കൈമാറിയത്. കെജ്‌രിവാൾ സർക്കാർ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും പിരിച്ചുവിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും നിർധന കുടുംബാംഗങ്ങളാണെന്നും കമല പറഞ്ഞു.

നിയമവിരുദ്ധമായും ഏകപക്ഷീയമായും പിരിച്ചുവിട്ട എല്ലാ അങ്കണവാടി ജീവനക്കാരെയും ഹെൽപർമാരെയും സർക്കാർ തിരിച്ചെടുക്കണം. പ്രതിഷേധക്കാർക്കെതിരെ എസ്മ ചുമത്താനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. 2022 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ മുടങ്ങിക്കിടക്കുന്ന വേതനം ഉടൻ നൽകണം എന്നിവയാണ് ആവശ്യങ്ങൾ.

Leave a Reply

Your email address will not be published.