ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കൊവിഡ് ഭീതി. ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു താരത്തിനു കൂടി കൊവിഡ് പോസിറ്റീവായെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ടീം അംഗങ്ങളെല്ലാം ഇപ്പോൾ ക്വാറൻ്റീനിലാണ്. 20ന് പൂനെയിൽ പഞ്ചാബ് കിംഗ്സിനെ നേരിടേണ്ടിയിരുന്ന ഡൽഹി തത്കാലം പൂനെയിലേക്ക് യാത്ര ചെയ്യില്ല.
Related Articles
റിപ്പോ അരശതമാനം ഉയര്‍ത്തി: പലിശ നിരക്കുകള്‍ വീണ്ടുംകൂടും
തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി. 50 ബേസിസ് പോയിന്റ് വർധനവാണ് ആർബിഐ വരുത്തിയിരിക്കുന്നത്. മെയിലെ യോഗത്തില്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതിനുപിന്നാലെ ജൂണിലും ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഇത്തവണ നിരക്കുകൾ ഉയരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ More..
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു
മാധ്യമപ്രവർത്തകനും കവിയും ഗാനരചയിതാവും ആയ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്മാന് എന്നീ പദവികളും വഹിച്ചു. മൂവായിരത്തിലധികം ഭക്തിഗാനങ്ങൾ രചിച്ചു .’ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ…’, ‘ഒരുവട്ടം തൊഴുതുമടങ്ങുമ്പോൾ തോന്നും…’, ‘ഗുരുവായൂരോമനക്കണ്ണനാമുണ്ണിക്ക്…’ തുടങ്ങിയ ഗുരുവായൂരപ്പഭക്തിഗാനങ്ങളും ‘ഉദിച്ചുയർന്നൂ മാമലമേലേ…’, ‘ആനയിറങ്ങും മാമലയിൽ…’ തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളുമടക്കം More..
ഫറോക്കില്‍ നിന്ന് ടിപ്പുവിന്റെ നാണയം കണ്ടെത്തി
കോഴിക്കോട് ഫറോക്കിലുള്ള ടിപ്പു സുല്‍ത്താന്റെ കോട്ടയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ പഴയ കോട്ടമതിലും ടിപ്പുവിന്റെ കാലത്തെ ചെമ്പു നാണയവും കണ്ടെത്തി. കോട്ടയുടെ പടിഞ്ഞാറു ഭാഗത്ത് മണ്ണു നീക്കി നടത്തിയ ഉത്ഖനനത്തിനിടെയാണ് ചെങ്കല്ലിൽ നിർമിച്ച കോട്ടമതിൽ കാണപ്പെട്ടത്. മണ്ണില്‍ പടുത്ത ചെങ്കല്ക്കോട്ടയുടെ കൂടുതൽ ഭാഗങ്ങള്‍ കണ്ടെത്താനുള്ള പുരാവസ്തു വകുപ്പിന്റെ ശ്രമം തുടരുന്നു. കോട്ടയുടെ തെക്കു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചെമ്പിൽ നിർമിച്ച നാണയം കണ്ടെത്തിയത്. ഒരു മാസമായി തുടരുന്ന മൂന്നാംഘട്ട ഉത്ഖനനം നാളെ അവസാനിപ്പിക്കും. കോട്ടയിലെ അവശേഷിപ്പുകളുടെ More..