വിപണിയിൽ തക്കാളി വില കുതിച്ചുയരുന്നു. ഏതാനും ദിവസം മുമ്പ് കിലോയ്ക്ക് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 55 മുതൽ 60 രൂപ വരെയാണ് വില. ഇനിയുള ദിവസങ്ങളിലും വില കുതിച്ചുയരാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. തക്കാളിക്ക് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് കേരളത്തിലാണ്. കിലോക്ക് 100 രൂപ നിരക്കിലാണ് പത്തനംതിട്ടയിൽ തക്കാളി വിറ്റത്.കിലോക്ക് 100 രൂപ നിരക്കിലാണ് പത്തനംതിട്ടയിൽ തക്കാളി വിറ്റത്.
കർണാടകയിൽ തക്കാളിക്ക് കിലോക്ക് 80 രൂപയായിരുന്നു വില. മുംബൈയിൽ 65 രൂപയും കൊൽക്കത്തയിൽ 83 രൂപയും ചെന്നൈയിൽ 77 രൂപയുമാണ് തക്കാളിയുടെ വിലയുള്ളത്.