ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട് ജില്ലയിലെ നവലൂർ സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ ഹൈദരബാദിൽ രാജ്യത്തെ ആദ്യ ഒമിക്രോൺ ബിഎ4 വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് തമിഴ്നാട്ടിലും രണ്ടാമത്തെ ഒമിക്രോൺ ബിഎ4 വകഭേദം റിപ്പോർട്ട് ചെയുന്നത്.
Related Articles
തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു: ഒരു പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
തൃശ്ശൂർ പുന്നയൂർക്കുളത്ത് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സ്കൂളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലൂടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഉടന്‍ തന്നെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 2 പേര് കൂടി പൊലീസിന്റെ പിടികൂടാനുണ്ട്. കുട്ടിയുടെ അച്ഛന്റെയടുത്ത് കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് വീട്ടിലെത്താറുള്ള സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്. വടക്കേക്കാട് 2 മാസം മുന്‍പായിരുന്നു സംഭവം നടന്നത്. More..
തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെയും അവധി
തൃശൂർ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും നാളെയും (ബുധൻ) അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും. ജില്ലാ കളക്ടർ അറിയിച്ചു
സമൃദ്ധി നാട്ടുപീടിക തുറന്നു; സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി നിർവഹിച്ചു
32 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കും കണ്ടെയ്നർ മാതൃകയിലുള്ള സംഭരണ സംസ്കരണ വിപണന കേന്ദ്രമായ സമൃദ്ധി നാട്ടു പീടികയുടെ സംസ്ഥാനതല ഉദ്ഘാടനം വെട്ടയ്ക്കല്‍ കാര്‍ഷിക സഹകരണ ബാങ്ക് അങ്കണത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഇത്തരം 32 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കാർഷികോല്പന്നങ്ങളുടെ സംഭരണം, വിപണനം, മൂല്യവർധിത ഉല്പന്നങ്ങളുടെ സംസ്കരണം എന്നിവയ്ക്കായി ഈ സാമ്പത്തിക വർഷം 100 കോടി രൂപയാണ് കൃഷി വകുപ്പ് മാറ്റിവച്ചിട്ടുള്ളത്. ഓരോ കൃഷിഭവൻ പരിധിയിൽ നിന്നും ഒരു More..