സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി തൃശൂര്‍, കുന്നംകുളം, ചാവക്കാട് താലൂക്ക്തല പട്ടയമേള
മെയ് 14ന്. പട്ടയവിതരണമേള റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്യും. എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യവുമായി പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയാണ് റവന്യൂവകുപ്പ്.
കര്‍മ്മ പരിപാടിയുടെ ഭാഗമായി തൃശൂര്‍ താലൂക്ക്തലത്തില്‍ 2029 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വനഭൂമി പട്ടയം വിതരണം ചെയ്യുന്നത് തൃശൂര്‍ താലൂക്കിലാണ്. 476 പട്ടയങ്ങള്‍. ലാന്‍ഡ് ട്രിബ്യൂണല്‍(എല്‍.ടി)-1530, പുറമ്പോക്ക് പട്ടയം – 13, കോളനി പട്ടയം – 4, മിച്ചഭൂമി പട്ടയം – 3, സര്‍വ്വീസ് ഇനാം പട്ടയം – 4 തുടങ്ങിയ പട്ടയങ്ങളാണ് തൃശൂര്‍ താലൂക്ക്തലത്തില്‍ വിതരണത്തിന് തയ്യാറായിരിക്കുന്നത്. പാണഞ്ചേരി ഗലീലി ഓഡിറ്റോറിയത്തില്‍ രാവിലെ 11.30ന് നടക്കുന്ന പട്ടയ വിതരണ ചടങ്ങില്‍ പി ബാലചന്ദ്രന് എം എല്‍ എ അധ്യക്ഷനാകും. എംപിമാരായ ടി എന്‍ പ്രതാപന്, രമ്യ ഹരിദാസ് മുഖ്യാതിഥികളാകും. എം എല്‍ എ മാരായ സി സി മുകുന്ദന്, സേവ്യര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ
കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര് രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
ചാവക്കാട്, കുന്നംകുളം താലൂക്കുകളിലായി 1072 പട്ടയങ്ങൾ
ചാവക്കാട്, കുന്നംകുളം താലൂക്കുകളില്‍ നിന്നായി 1072 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. ഇതില്‍ 969 എണ്ണം ലാന്‍ഡ് ട്രിബ്യൂണല്‍ (എല്‍.ടി)
പട്ടയങ്ങളാണ്. ചാവക്കാട് താലൂക്കില്‍ മാത്രം 722 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 707 എല്‍.ടി പട്ടയങ്ങള്‍, 12സുനാമി പട്ടയങ്ങള്‍, 2 ലക്ഷംവീട് പട്ടയങ്ങള്‍ ഒരു മിച്ചഭൂമിപട്ടയം എന്നിങ്ങനെ വിതരണം ചെയ്യും. കുന്നംകുളം താലൂക്കില്‍ 350 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും. 262 എല്‍ ടി പട്ടയങ്ങള്‍, 71 മിച്ചഭൂമി പട്ടയം 17 പുറമ്പോക്ക് ഭൂമി പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്യും.
കുന്നംകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മെയ് 14ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ ദേവസ്വം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് വിശിഷ്ടാതിഥിയാകും. എ സി മൊയ്തീന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, എംഎല്‍എമാരായ എന്‍ കെ അക്ബര്‍, സി സി മുകുന്ദന്, മുരളി പെരുനെല്ലി, എം പിമാരായ രമ്യഹരിദാസ്, ടി എന്‍ പ്രതാപന്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.