തൃക്കാക്കര തിരഞ്ഞെടുപ്പിൽ ജോ ജോസഫിൻ്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് സഭയുടെ പേര് വലിച്ചിഴകച്ച് യുഡിഎഫ് തെറ്റായ പ്രചാരണം നടത്തിയെന്ന് മന്ത്രി പി.രാജീവ്. എൽഡിഎഫ് ചെലവില്‍ സഭാ നേതൃത്വത്തെ അപഹസിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എല്ലാ ഘടകങ്ങളും പരിശോധിച്ച് സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത് തങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
ലിസി ആശുപത്രിയെയും അപമാനിക്കാൻ ശ്രമിക്കുന്നതായി പി.രാജീവ് ചൂണ്ടിക്കാട്ടി. എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ലിസി ആശുപത്രിയിലല്ല. വിവരം അറിയിക്കാനാണ് ആശുപത്രിയില്‍ പോയത്. സ്ഥാനാര്‍ഥിയെ സഭ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടാണ് മന്ത്രിയുടെ പ്രതികരണം.