Kerala Latest news

തിരുവനന്തപുരത്ത് വാഹനം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തില്‍ തീപ്പിടിത്തം

മുട്ടത്തറയിൽ വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിൽ തീപ്പിടിത്തം. പുലർച്ചെ ഉണ്ടായ തീപ്പിടിത്തത്തിൽ കടയിലെ 32 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചതായാണ് വിവരം. ഫയർഫോഴ്സ് എത്തി തീ അണച്ചു.

ബൈപ്പാസ് വഴി പോകുന്ന യാത്രക്കാരാണ് കെട്ടിടത്തിൽ നിന്ന് പുകവരുന്നത് ആദ്യം കാണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഷോറൂമിനോട് ചേർന്ന് വീടുകളുണ്ടായിരുന്നുവെങ്കിലും ഫയർഫോഴ്സിന്റെ ഇടപെടലിൽ തീ അണക്കുകയായിരുന്നു.

തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാമ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published.