ഡോ. ജോ ജോസഫ് തൃക്കാക്കരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇ. പി ജയരാജൻ. കൊച്ചി വിഴക്കാല സ്വദേശിയായ ഡോ. ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹ്യദ്രോഗ വിദഗ്ധൻ ആണ് ഇദ്ദേഹം. പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുക.
എൽ ഡി എഫ് അംഗങ്ങളുമായി ചർച്ച ചെയ്ത ശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്ത്.
സ്ഥാനാർഥി പ്രഖ്യാപനം വൈകിയിട്ടില്ലാ എന്നും അനാവശ്യ ചർച്ചകൾക് മാധ്യമങ്ങളാണ് വഴി ഒരുക്കിയത്. ഞങ്ങളുടെ രഹസ്യങ്ങൾ ചോർത്തി എടുക്കാൻ കഴിയാത്തതിൻ്റെ തെളിവാണ് ഈ സ്ഥാനാർഥി പ്രഖ്യാപനമെന്നും ഇ. പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.