തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്. പോളിങ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 8.15 ശതമാനം വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിലെ 239 ബൂത്തുകളിൽ 238 എണ്ണത്തിലും കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി.
1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതുന്നത്.അതിൽ 3633 കന്നി വോട്ടർമാരും, 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും വോട്ടർമാരിലുണ്ട്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമുണ്ട്.