തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എം.സ്വരാജ് സിപിഐഎം സ്ഥാനാര്‍ത്ഥിയാകില്ല. അതേസമയം, സിപിഐഎം തൃക്കാക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി എം.സ്വരാജ് പ്രവര്‍ത്തിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്തുകൊണ്ട്, ഇന്നലെയാണ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചത്.
തൃക്കാക്കരയിൽ എം.സ്വരാജ് മത്സരിക്കാനിടയുണ്ടെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. മത്സര രംഗത്തേക്കില്ലെന്ന് സ്വരാജ് പാര്‍ട്ടിയെ അറിയിച്ചെങ്കിലും പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നലെ മണ്ഡലം കമ്മിറ്റി രൂപീകരിച്ചതോടെ സ്വരാജ് മത്സരിക്കില്ലെന്ന് ഉറപ്പായി.