Kerala Latest news

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് സ്ഥാനാര്‍ഥിയാക്കി യുഡിഎഫ്. അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. ഉമയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനമുണ്ടായത്.

അതേസമയം, ഉമ തോമസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ഡൊമിനിക് പ്രസന്റേഷനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സഹതാപ തരംഗം തൃക്കാക്കരയില്‍ വിലപോകില്ലെന്നായിരുന്നു നേതാക്കള്‍ തുറന്നടിച്ചത്. എന്നാല്‍,സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ സുവോളജിയിൽ ബിരുദം നേടിയ ഉമ, കൊച്ചി ആസ്‌റ്റർ മെഡ്‌സിറ്റിയിൽ അസിസ്‌റ്റന്റ്‌ മാനേജരാണ്‌.മഹാരാജാസ്‌ കോളേജിൽ കെഎസ്‌യു പാനലിൽ വനിതാപ്രതിനിധിയായും വൈസ്‌ ചെയർമാനായും മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.