നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ തൃക്കാക്കരയില്‍ എട്ട് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്, യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്, ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ എന്നിവർക്ക് പുറമെ അനിൽ നായർ, ജോമോൻ ജോസഫ്, സി പി ദിലീപ് കുമാർ, ബോസ്കോ കളമശ്ശേരി, മന്മഥൻ എന്നീ അഞ്ച് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്.