Kerala Latest news

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഇന്ന് കലാശക്കൊട്ട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കലാശക്കൊട്ടോടെ ഞായറാഴ്ച പരസ്യപ്രചാരണത്തിന് സമാപനമാകും. പതിവില്ലാത്തവിധം മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണ പ്രവർത്തനങ്ങളാൽ ഏറെ രാഷ്ടീയ പ്രാധാന്യം നേടിയ തെരഞ്ഞെടുപ്പ് സംസ്ഥാന – ദേശീയ നേതാക്കളുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു.

കൊട്ടിക്കലാശത്തോടെ ശബ്ദ പ്രചാരണങ്ങൾ അവസാനിക്കും. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് ശേഷം ചൊവ്വാഴ്ച തൃക്കാക്കര പോളിങ്ങ് ബൂത്തിലേക്ക് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ മൂന്നിന് നടക്കും.

Leave a Reply

Your email address will not be published.