Kerala Latest news

തൃക്കാക്കര: കെ.എസ്. അരുണ്‍കുമാര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ.എസ്. അരുൺകുമാർ എല്‍.ഡി.എഫ് സ്ഥാനാർഥി. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻജില്ലാ സെക്രട്ടറിയുമാണ് കെ.എസ്. അരുൺകുമാർ.

തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ചൊവ്വാഴ്ച കൂടിയാലോചിച്ച് സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു. ബുധനാഴ്ചത്തെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ചർച്ചചെയ്ത ശേഷമാണ് അന്തിമ തീരുമാനം എടുത്തത്.

Leave a Reply

Your email address will not be published.