തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മമ്മുട്ടിയെ സന്ദർശിച്ച് എൽ ഡി എഫ് സ്ഥാനാർഥി. ഞായറാഴ്ച രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി ഡോ ജോ ജോസഫ് വോട്ട് തേടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയെ സന്ദർശിച്ചതിന്റെ അനുഭവം ഡോക്ടർ പങ്കുവെച്ചു.
മമ്മൂട്ടിയുടെ കയ്യിൽ നിന്ന് ഒരിക്കൽ പുരസ്കാരം ഏറ്റുവാങ്ങാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണെന്നും ഡോ ജോ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ, തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കാൻ സാധിച്ചു എന്നും എല്ലാ പിന്തുണയും വിജയാശംസകളും പിന്തുണയുമുണ്ടെന്ന് മമ്മൂട്ടി ഉറപ്പ് നൽകിയതായി അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.