തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് കുതിപ്പ് തുടരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ 79990 വോട്ടുകൾ എണ്ണിക്കഴിഞ്ഞു. 15505 വോട്ടിന്റെ മുൻതൂക്കമാണ് ഉമ തോമസിനുള്ളത്.
ഇടത് സ്ഥാനാർത്ഥി ഡോ ജോ ജോസഫിനേക്കാൾ 15,505 വോട്ടിന്റെ ലീഡ് നേടിയാണ് മുന്നേറ്റം.
തിനിടെ, തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചു. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു
സിപിഎം നേതാക്കൾ മാധ്യമപ്രവർത്തകരെ കാണും. രാവിലെ 11.30 യ്ക്കാണ് വാർത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ ജോ ജോസഫും ഈ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് അറിയിച്ചത്.