തൃശൂർ പൂരത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കായി എ.സി.എഫ്.എസ് സ്ഥാപനത്തിന് കീഴിലുള്ള ഭക്ഷ്യസുരക്ഷാ ഓഫീസർമാരെ സ്പെഷ്യൽ സ്ക്വാഡായി നിയമിച്ചു. പൂര ദിവസം തൃശൂർ ഫുഡ്സേഫ്റ്റി ഓഫീസർ ഡോ.രേഖ മോഹൻ, ചാലക്കുടി ഫുഡ്സേഫ്റ്റി ഓഫീസർ ഡോ.എ രേഖ, മണലൂർ ഫുഡ്സേഫ്റ്റി ഓഫീസർ അരുൺ പി കരിയത്, നാട്ടിക ഫുഡ്സേഫ്റ്റി ഓഫീസർ സി ദിവ്യ ദിനേഷ് എന്നിവരും. മെയ് 11 തൃശൂർ ഫുഡ്സേഫ്റ്റി ഓഫീസർ ഡോ.രേഖ മോഹൻ, ചാലക്കുടി ഫുഡ്സേഫ്റ്റി ഓഫീസർ ഡോ. എ രേഖ എന്നിവരെയും നിയമിച്ചതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
Related Articles
രാജ്യത്ത് കോവിഡ് കേസുകളില കുറവ്.
ഇന്നലെ 12,899 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15 മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം 13000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 72, 474 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതാണ് കണക്കില്‍ പ്രതിഫലിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ സ്ഫോടന പരമ്പര; കുട്ടികളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ കുട്ടകളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ സ്കൂളിന് സമീപം മൂന്നിടത്താണ് തുടര്‍ച്ചയായി സ്ഫോടനം നടന്നത്. ട്യൂഷന് സെന്ററിന് സമീപമുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ലൈഫ് മിഷൻ പട്ടിക ജാതി ഫ്ലാറ്റ് കേസില്‍ കൊരട്ടി ഗ്രാമപഞ്ചായത്തിന് കോടതിയുടെ അന്ത്യശാസനം
സംസ്ഥാന സർക്കാരിന്റെ ലൈഫ്മിഷൻ പദ്ധതി പ്രകാരം കൊരട്ടി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാർക്കുള്ള ഫ്ലാറ്റ് നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുത്തതിൽ വൻ അഴിമതി ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു ചാലക്കുടി മുൻസി കോടതിയിൽ നിലനിൽക്കുന്ന കേസിൽ കൊരട്ടി ഗ്രാമപഞ്ചായത്തിന് കോടതിയുടെ രൂക്ഷ വിമർശനം. സ്ഥലം ഏറ്റെടുത്തുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആറു മാസം മുൻപ് ആവശ്യപ്പെട്ടിട്ടും ആയത് കോടതി മുൻപാകെ ഹാജരാക്കിട്ടില്ല. അടുത്ത ദിവസം തന്നെ ഫയൽ അഡ്വ. കമ്മീഷണർ മുൻപാകെ ഹാജരാക്കാനും അല്ലാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. More..