പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് ഒരുമണിക്ക് നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. മഴയെത്തുടർന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. എല്ലാം സജ്ജമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു. സ്വരാജ് റൗണ്ടിൽ ഉൾപ്പെടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
സാംപിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ രീതിയിലുള്ള എല്ലാ നിയന്ത്രണങ്ങളും ഉണ്ടാകും. വൈകുന്നേരം മഴയുടെ സാധ്യത നിലനിൽക്കുന്നതിനാലാണ് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തുന്നത്. വെടിക്കെട്ട് സാമഗ്രികള്‍ എല്ലാം സുരക്ഷിതമായി പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്.