Latest news

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച്* *പൊതുജനങ്ങൾക്കുള്ള അറിയിപ്പുകളും,* *ട്രാഫിക് ക്രമീകരണങ്ങളും

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 08.05.2022 ഞായറാഴ്ച രാവിലെ മുതൽ സ്വരാജ് റൌണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കുന്നതല്ല.

ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമണിമുതൽ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൌണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.

അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണം.

വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നും 100 മീറ്റർ അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാൽ സ്വരാജ് റൌണ്ടിൽ, നെഹ്റുപാർക്കിനു മുൻവശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷൻ, ഇന്ത്യൻ കോഫി ഹൌസ് വരെയുള്ള ഭാഗങ്ങളിൽ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളിൽ സ്വരാജ് റൌണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകൾ വരെ മാത്രമേ കാണികളെ അനുവദിക്കൂ.

സാമ്പിൾ വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കാണികൾ കയറുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെത്തന്നെ, നിർമാണാവസ്ഥയിലുള്ളതും, ശരിയായി സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നിർമ്മിച്ചതുമായ കെട്ടിടങ്ങളിൽ കാണികൾ പ്രവേശിക്കരുത്.

വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലേക്ക് വരുന്ന ജനങ്ങൾ, റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗ്രൌണ്ടുകളിൽ പാർക്കുചെയ്യേണ്ടതാണ്. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാർക്കിങ്ങ് ഗ്രൌണ്ടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പോലീസ് സേവനവും ലഭ്യമാണ്. പൊതുജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണം.

സാമ്പിൾ വെടിക്കെട്ട് ദിവസം സ്വരാജ് റൌണ്ടിനു പുറത്തുള്ള സ്ഥലങ്ങളിൽ ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി രണ്ട് അസി. കമ്മീഷണറുടെ കീഴിൽ, എട്ട് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ഗതാഗത കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏർപ്പെടുത്തിയിരിക്കുന്നു.

ജനക്കൂട്ടത്തിനിടയിൽ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളും, പൂരം എക്സിബിഷൻ, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.

അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കുന്നതിനും, പൊതുജനങ്ങൾക്ക് കൃത്യമായ അറിയിപ്പുകൾ നൽകുന്നതിനും പബ്ലിക് അഡ്രസ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ നഗരത്തിലെ ഭൂരിഭാഗം സ്ഥലത്തേക്കും സന്ദേശങ്ങൾ നൽകാൻ കഴിയും.

തൃശൂർ പൂരം വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയ്യറ്ററിനു സമീപമുള്ള ചെമ്പോട്ടിൽ ലൈൻ എമർജൻസി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ഈ റോഡിൽ വാഹനങ്ങൾ ഉൾപ്പെടെ യാതൊരു തടസ്സങ്ങളും ഉണ്ടാകുവാൻ പാടുള്ളതല്ല.

പൂരം സാമ്പിൾ വെടിക്കെട്ട്, ആനച്ചമയം പ്രദർശനം, തൃശൂർ പൂരം എന്നീ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾ ലഭിക്കുന്നതിനുവേണ്ടി തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ എമർജൻസി ടീമിനെ വിന്യസിച്ചിട്ടുണ്ട്.

സ്വരാജ് റൌണ്ടിൽ തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന പ്രദേശത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മൂന്ന് പെട്രോൾ ബങ്കുകളിൽ വെടിക്കെട്ട് നടക്കുന്ന ദിവസങ്ങളിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കുവാൻ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളും സമീപവാസികളും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.

ഇത്തവണ സാമ്പിൾ വെടിക്കെട്ട് ദിവസം (08.05.2022) മുതൽ തന്നെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയം പ്രദർശനം ആരംഭിക്കുന്നതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനുമായി 1 ACP, 3 CI മാരുടെ നേതൃത്വത്തിൽ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു.

തൃശൂർ പൂരം നടക്കുന്ന 2022 മെയ് 10, 11 തിയതികളിൽ CBSE പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലേക്കുള്ള വാർഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ, കുട്ടികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല. എന്നാൽ പൂരം നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടുന്നതാണ്. ഇക്കാര്യം രക്ഷിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ടതാണ്. സ്കൂൾ ബസ് സർവ്വീസ് നടത്തുന്നവർ ഇക്കാര്യത്തിന് ആവശ്യമായ മുൻകൂർ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.

നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള പാർക്കിങ്ങ് ഗ്രൌണ്ടുകളിലും, ഹോട്ടലുകൾ, സിനിമാശാലകൾ, വ്യാപാര സമുച്ചയങ്ങൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലെ പാർക്കിങ്ങ് സ്ഥലങ്ങളിൽ അനധികൃതമായ വാഹന പാർക്കിങ്ങ് നടത്തുന്നില്ലെന്ന് ഉടമകൾ ഉറപ്പുവരുത്തേണ്ടതാണ്. ഉടമസ്ഥരില്ലാതെ, സംശയാസ്പദമായ രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ വിവരം പോലീസ് കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണ്.

എമർജൻസി ടെലിഫോൺ നമ്പറുകൾ.

തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം. 0487 2424193
തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ. 0487 2424192
തൃശൂർ ട്രാഫിക് പോലീസ് യൂണിറ്റ് 0487 2445259

ഗതാഗത ക്രമീകരണം.

പാലക്കാട്, പീച്ചി, മാന്ദാമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.

മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തുനിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ ബിഷപ്പ് പാലസ് വഴി വടക്കേസ്റ്റാൻഡിലേക്ക് എത്തേണ്ടതാണ്.

ചേലക്കര, ഷൊർണൂർ, വടക്കാഞ്ചേരി, മെഡിക്കൽകോളേജ്, ചേറൂർ, തുടങ്ങിയ ബസുകൾ വടക്കേസ്റ്റാൻഡ് വരെ മാത്രമേ സർവ്വീസ് നടത്താവൂ.
കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ ബസ്സുകൾ പടിഞ്ഞാറേകോട്ടയിലുള്ള താൽക്കാലിക ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച്, അയ്യന്തോൾ വഴി തിരികെ സർവ്വീസ് നടത്തണം.
വാടാനപ്പിള്ളി, കാഞ്ഞാണി ബസ്സുകൾ പടിഞ്ഞാറേകോട്ടയിൽ സർവ്വീസ് അവസാനിപ്പിക്കണം.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചേർപ്പ് ബസ്സുകൾ ബാല്യ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം.
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി ബസ്സുകൾ മുണ്ടുപാലം ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം.

കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയഭാര വാഹനങ്ങൾ ഒഴികെയുള്ളവ മുണ്ടൂർ, കൊട്ടേക്കാട്, വിയ്യൂർ പാലം, പൊങ്ങണംക്കാട്, ചിറക്കോട്, മുടിക്കോട് വഴി പോകാവുന്നതാണ്.
കെഎസ്ആർടിസി സർവ്വീസുകൾ

 ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി പോകേണ്ടതാണ്.

 കോഴിക്കോട്, കുന്നംകുളം ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും ശങ്കരയ്യ റോഡിലൂടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രവേശിക്കണ്ടതാണ്.
 ഓർഡിനറി K.S.R.T.C ബസ്സുകൾ ശക്തൻ തമ്പുരാൻ ബസ്സ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കണം.

Thrissur Pooram – Available Parking Places

Sl.No. Parking Places
1 Paravattani Ground
2 Thoppe school Ground
3 Pallikulam Ground
4 Sakthan Corporation Ground
5 Ikkandavariyar Road Jose Allukkas Parking Ground
6 Kuruppam Road Pay & Park Ground
7 Joy Allukkas Ground (Old Sapna Theater)
8 Nethaji Ground Aranattukara
9 Cochin Devaswom Board Pallithamam Parking ground.
10 Near Aquatic Complex, Temporary Bus Stand Ground

തൃശൂർ നഗരപരിധിയിൽ ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ

Sl. No. Name of Building Place located
1. Handicraft Building Round West
2. New Kerala Time House Round West
3. Sign Studio Round West
4. Mens Park Round West
5. Pride Textiles Round West
6. Devaki Diary, Chalissery Bldg Round West
7. Nanu Ezhuthachan Bldg Round West
8. Sreedhar Store Round West
9. Park House Building Round West
10. Priya Lodge Round West
11. Nadavaramba Krishna Brothers Round West
12. VIP Building Round West
13. City Fabrics Round West
14. Fancy Fabrics Round West
15. Mens City Center Round West
16. Fancy Fabrics Marar Road
17. KRS Cool Bar Marar Road
18. Flash Garments Kuruppam Road
19. Immatty Jose Building MO Road
20. Ovungal Buildings MO Road
21. Kalyan Vasthralaya MO Road
22. Everest Bldg MO Road
23. Fancy Fabrics MO Road
24. Skylord Bldg MO Road
25. Chiriyath Watch Company MO Road
26. Radhakrishna Hotel MO Road
27. Popula Jewellery MO Road
28. Supriya Footwear MO Road
29. Post Office Bldg MO Road
30. Reliance enterprises MO Road
31. Malayala Manorama Office MO Road
32. MSK Rubber Seal MO Road
33. Elite Saree House MO Road
34. Fashion Fabrics MO Road
35. Davidson Watch Company MO Road
36. Manuel Sons Jewellery MO Road
37. Malabar Leather MO Road
38. Cotton World MO Road
39. Swiz Watch MO Road
40. City Driving School MO Road
41. TD Chakoo Sons MO Road
42. Preetham Lodge, P.O. Road PO Road
43. C.V. Thomas General Merchants PO Road
44. Everest Lodge PO Road

Leave a Reply

Your email address will not be published.