Kerala Latest news

തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജിലെ ഒരു വിദ്യാര്‍ഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ തന്നെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി.
പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇതില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. രോഗബാധയുണ്ടാകാനുള്ള കാരണം ആരോഗ്യവകുപ്പ് പരിശോധിച്ചുവരുകയാണ്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേളേജിലെ യൂണിയന്‍ കലോത്സവം മാറ്റിവച്ചു.

Leave a Reply

Your email address will not be published.