തൃശ്ശൂർ പൂരം സാമ്പിൾ വെട്ടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വെടിക്കെട്ട് സ്വരാജ് ഗ്രൗണ്ടിൽ നിന്നു കാണാൻ ഇളവില്ല. ഇളവ് അനുവദിക്കാൻ കഴിയില്ലെന്ന് എക്സ്േപ്ലാസീവ് കേരള മേധാവി പി.കെ. റാണ അറിയിച്ചു. സുപ്രീം കോടതി വിധി അനുസരിച്ചാണ് തീരുമാനം.
Related Articles
പി.കെ ഫിറോസ് അറസ്റ്റ്;
സർക്കാരിന്റേത് രാഷ്ട്രീയ പകപോക്കലെന്ന് പി.കെ ഫിറോസ്
സർക്കാരിന്റേത് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ അറസ്റ്റിലായ ഫിറോസിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമരപരിപാടികളുമായി ശക്തമായി മുന്നോട്ട് പോകും. സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒന്നുകൊണ്ടും പിന്മാറുന്ന പ്രശ്നമില്ല ഫിറോസ് വ്യക്തമാക്കി. അതേസമയം യൂത്ത് ലീഗ് സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി അപലപനീയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സർക്കാരിന്റെ അസഹിഷ്ണുതയാണ് പി കെ ഫിറോസിന്റെ അറസ്റ്റിൽ പ്രകടമാകുന്നത്. More..
അലക്സിയ പുതിയസിന്റെ പരിക്ക് ഗുരുതരം, സ്പാനിഷ് ടീമിന് വമ്പന്‍ തിരിച്ചടി
വനിത യൂറോ കപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി സൂപ്പർ താരം അലക്സിയ പുതിയസിന്റെ പരിക്ക്. പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ താരത്തിന് എ.സി.എൽ പരിക്ക് ആണെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഇതോടെ ഏതാണ്ട് ആറു മാസത്തിനു മുകളിൽ അലക്സിയ കളത്തിനു പുറത്തിരിക്കും. താരത്തിന്റെ അഭാവം ടൂര്‍ണമെന്റ് തുടങ്ങാന്‍ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി. ബാലന് ഡിയോര്‍ ജേതാവ് കൂടിയായ അലക്സിയക്ക് പുറമെ ജെന്നിഫര്‍ ഹെര്‍മോസോയെയും More..
കോഴിക്കോട്ടെ നാടകമേഖലക്ക് കൈത്താങ്ങാവാൻ ഭാസ്കരപ്പട്ടേലരും തൊമ്മിയും നാളെ കോഴിക്കോട്ടെത്തും
നാടകപ്രവർത്തക സംഘം ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ‘ഭാസ്കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും’ നാടകാവതരണം വെള്ളിയാഴ്ച ടാഗോർ ഹാളിൽ നടക്കും. കഴിഞ്ഞദിവസം നടക്കേണ്ട അവതരണം ചില സാങ്കേതിക ബുദ്ധിമുട്ടുകൊണ്ട് മാറ്റുകയായിരുന്നു. സുവീരൻ ഒരുക്കിയ നാടകം നാളെ വൈകിട്ട് നാലിനും രാത്രി ഏഴിനുമാണ് അവതരണം. 2000, 1000, 500, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവർ രൂപം നൽകിയതാണ് കോഴിക്കോട് നാടകപ്രവർത്തക സംഘം. നാടകം ഉണ്ടാക്കുക, അതിന് വേദിയൊരുക്കുക, നാടക പ്രവർത്തകർക്കുള്ള ക്ഷേമകാര്യങ്ങളിൽ ഒരുമിച്ച് നിൽക്കുക തുടങ്ങിയവയാണ് സംഘത്തിന്റെ More..