കാസർഗോഡ്: കണ്ണിന് കുളിര്‍മ നല്കുന്ന നാട്ടുപൂക്കളുടെ ഇടയില്‍ കുടുംബശ്രീ വക ചെണ്ടുമല്ലിയും കൂടിയായാലോ.ഇത്തവണ മറുനാടന്‍ പൂക്കളിട്ട് ഓണപ്പൂക്കളങ്ങള്‍ നിറക്കേണ്ടി വരില്ല. വ്യത്യസ്ത നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍ നമ്മുടെ നാട്ടില്‍ നിന്നും വിപണിയിലേക്കെത്തുകയാണ്. പൂക്കളങ്ങളിലേക്ക് കണ്ണ് വെച്ച് 12 ഏക്കറിലാണ് ചെണ്ടുമല്ലികള്‍ വിരിഞ്ഞിരിക്കുന്നത്. 18 യൂണിറ്റുകളാണ് ചെണ്ടുമല്ലി കൃഷിയിറക്കി പൂവിറുക്കാന്‍ തയ്യാറെടുക്കുന്നത്. കാഞ്ഞങ്ങാട് ഒന്ന്, രണ്ട്, പള്ളിക്കര, ചെങ്കള, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, അജാനൂര്‍, മടിക്കൈ, നീലേശ്വരം, മംഗല്‍പ്പാടി, കരിന്തളം രണ്ട്, പിലിക്കോട്, ചെറുവത്തൂര്‍, കോടോം-ബേളൂര്‍, മുളിയാര്‍ സിഡിഎസുകള്‍ക്ക് കീഴിലാണ് More..
യുപിയിലെ രണ്ട് ലോക്സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി സമാജ്വാദി പാർട്ടിയ്ക്ക് (എസ്പി) മുന്നേറ്റം. അഖിലേഷ് യാദവ്, മുഹമ്മദ് അസംഖാൻ എന്നിവർ യുപി നിയമസഭാംഗങ്ങളായതോടെ ഒഴിവുവന്ന അസംഗഡ്, റാംപുർ ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിലെ എഎപിയുടെ സിറ്റിങ് സീറ്റായ സംഗ്രൂരിൽ ശിരോമണി അകാലിദൾ ആണ് മുന്നേറുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ ഉപതെരഞ്ഞെടുപ്പിന് മുറമെ വിവിധ നിയമസഭകളിലെ 7 സീറ്റുകളിലേക്ക് More..
കശ്മീർ താഴ്വരയിലെ സിവിലിയൻ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ കൂടാതെ ജമ്മു കശ്മീർ എൽജി മനോജ് സിൻഹയും യോഗത്തിൽ പങ്കെടുക്കും അമർനാഥ് യാത്രയുടെ ക്രമീകരണങ്ങളും ജമ്മു കശ്മീരിലെ മൊത്തത്തിലുള്ള സുരക്ഷാ സ്ഥിതിഗതികളും അവലോകനം ചെയ്യാൻ രണ്ടാഴ്ച മുമ്പ് ഷാ ഒരു യോഗം നടത്തിയിരുന്നു. ഈ വർഷം, കശ്മീർ താഴ്വരയിൽ പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും സർപഞ്ചുമാരും ഉൾപ്പെടെ More..