തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയെ പശ്ചിമ ബംഗാളാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
തെലങ്കാനയെ ബംഗാളാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്. അതിപ്പോള്‍ അവസാനിപ്പിക്കണം. ബിജെപി നേതാവ് സായ് ഗണേഷിന്റെ കൊലയാളികളെ വെളിച്ചത്തുകൊണ്ടുവരണം’. അമിത് ഷാ പറഞ്ഞു. തെലങ്കാനയില്‍ നടക്കുന്ന പ്രജാ സംഗ്രമ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.