ചാവക്കാട് ഗവണ്മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, യോഗ്യത – ബി.എ/ എം.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പി.എസ്.സി അംഗീകരിച്ച ബി. എഡ്, എം.എഡ,് മുന്‍പരിചയം അഭികാമ്യം. കെയര്‍ടേക്കര്‍, ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി. എഡുമുള്ള പുരുഷന്മാര് അപേക്ഷകന് 35 വയസ്സിന് മേല്‍ പ്രായമുളളവരും സ്ഥായിയായ രോഗങ്ങള്‍ ഇല്ലാത്തവരുമായിരിക്കണം(ഡോക്ടറുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യം). കുക്ക്, മെസ് ബോയ് പ്രായം വയസ്സില്‍ 50 താഴെ. മുന്‍പരിചയം ഉണ്ടായിരിക്കണം. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ കം വാര്ഡന് കം ട്യൂട്ടര്‍ – ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദം/മേല്‍ ബിരുദധാരികളുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം എടുത്തിട്ടുളള ബിരുദധാരികളെ പരിഗണിക്കും. കൂടിക്കാഴ്ച മെയ് 30 ന് രാവിലെ 10.00 മണിക്ക് ആമ്പക്കാടന്‍ ജംഗ്ഷന് സമീപം പളളിക്കുളം, തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വെളളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ജോലിയിലുളള മുന്‍പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ, യോഗ്യതാ അഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തിച്ചേരണം. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശുപാര്‍ശ അഭികാമ്യം. വിവരങ്ങള്‍ക്ക് 9094665048, 0487-2501965 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Related Articles
പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി
മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി. ചമ്മന്നൂർ സ്വദേശി ശ്രീമതി (75) യെയാണ് മകൻ മനോജ് തീ കൊളുത്തിയത്. മകൻ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ശ്രീമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കോഴിക്കോട് ലുലു മാള്‍, നിര്‍മാണത്തിന് സര്‍ക്കാരിന്റെ പ്രത്യേക സഹായം നൽകിയതായി റിപ്പോർട്ട്
നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കോഴിക്കോട്ടെ ലുലു മാള്‍ നിര്‍മാണത്തിന് സര്‍ക്കാരിന്റെ പ്രത്യേക സഹായം നൽകിയതായി റിപ്പോർട്ട്. കോഴിക്കോട് കോര്പറേഷന് കീഴിലുളള 13 സെന്റ് കനാല്‍ പുറമ്പോക്കും ആറ് സെന്റ് വഴി പുറമ്പോക്കുമാണ് സര്‍ക്കാരിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് ലുലു ഗ്രൂപ്പിന് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ലാന്‍ഡ് റവന്യൂ കമ്മീഷണറും നിയമ വകുപ്പും ചൂണ്ടിക്കാട്ടിയ നിയമപ്രശ്നങ്ങള്‍ അവഗണിച്ചാണ് ഇടപാട് നടന്നിട്ടുള്ളത്. ക്രമക്കേട് സംബന്ധിച്ച രേഖകള്‍ പുറത്ത് വന്നതോടെ വസ്തുകൈമാറ്റം ക്രമപ്പെടുത്താനുളള തിരക്കിട്ട നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നിറഞ്ഞൊഴുകുന്ന More..
ചേളന്നൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ചേളന്നൂർ ചിറക്കുഴി കനോത്ത് മീത്തൽ 20 മില്ലിഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ. അക്ഷയ് എന്ന യുവാവാണ് പിടിയിലായത്. ചേളന്നൂരിൽ എക്സൈസ് പ്രിവന്റീവ് ഇൻസ്പക്ടർ പി സുരേഷിന്റെ നേതൃത്വത്തിൽ കുമാരസ്വാമി, ചേളന്നൂർ, അമ്പലത്ത്കുളങ്ങര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 20 മില്ലിഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായത്. വർദ്ധിച്ചു വരുന്ന മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി എക്സൈസിന്റെ പരിശോധനയും ബോധ വൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം 40 ഗ്രാം More..