Kerala Latest news

ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

ചാലക്കുടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും 2022-23 അദ്ധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന വാര്‍ഡന്‍, കുക്ക്, ആയ, വാച്ച്മാന്‍, പി.ടി.എസ്., എഫ്.ടി.എസ് തസ്തികകളിലേയ്ക്ക് താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20 വയസ് പൂര്‍ത്തിയായിരിക്കണം. വാര്‍ഡന്റെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ്(ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന), കുക്ക് അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് (ഹോട്ടല്‍ മാനേജ്മെന്റ്/ ഫുഡ് ക്രാഫ്റ്റ് കോഴ്സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന), വാച്ച്മാന്‍, ആയ, പി.ടിഎസ്, എഫ്.ടി.എസ് അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ്. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 8ന് മുന്‍പായി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്പ്മെന്റ്് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി-680307 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0480-2706100

Leave a Reply

Your email address will not be published.