Latest news National

ദ്വിദിന സന്ദർശനത്തിനായി മമതാ ബാനർജി ഡൽഹിയിൽ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഡൽഹിയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മമത ഡൽഹിയിലെത്തുന്നത്. നാളെ വിഗ്യാൻ ഭവനിൽ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തിൽ മമത പങ്കെടുക്കും. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല.

ഇന്ന് രാത്രിയെത്തുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി നാളത്തെ സമ്മേളനത്തിന് ശേഷം ഉടൻ കൊൽക്കത്തയ്ക്ക് മടങ്ങും. ഈദ് നമസ്‌ക്കാരത്തിലും, അക്ഷയ ത്രിതീയ ആഘോഷങ്ങളിലും സംബന്ധിക്കാനാണ് ഉടൻ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് മമത ബാനർജി വ്യക്തമാക്കി.

Leave a Reply

Your email address will not be published.