Crime Kerala Latest news

നടിയും മോഡലുമായ ഷഹന തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായാണ് ഇതു കണക്കാക്കുന്നത്. അതിനാൽ ഇൻക്വസ്റ്റ് നടപടികൾ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനം.
ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭർത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹാനയുടെ മാതാവ് ആരോപിച്ചു.

ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഇവർ പറയുന്നത്.

Leave a Reply

Your email address will not be published.