നടിയെ ആക്രമിച്ച കേസിലെ സാക്ഷി മൊഴികൾ അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്ത്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്നതിൻ്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ദിലീപിന്റെ സഹോദരന് അനൂപുമായുള്ള രാമൻപിള്ളയുടെ സംഭാഷണം അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ് ഗൂഢാലോചനയിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിൽ ഒന്ന്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്നാണ് സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള ദിലീപിന്റെ സഹോദരൻ അനൂപിനെ പഠിപ്പിക്കുന്നത്.