നടി ഷംന കാസിം വിവാഹിതയാകുന്നു.
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങള്‍ ഷംന കാസിം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഷംന കുറിച്ചു.