Kerala Latest news

നടൻ വിജയ് ബാബു ജോർജിയയിലേക്ക് കടന്നു

ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് ഉടൻ പുറത്തിറക്കാൻ തീരുമാനം. യുവ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാക്കപ്പെട്ടതിനെതിരെ തുടർന്ന്, ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബാബു ജോർജിയയിലേക്ക് കടന്നിരിക്കുകയാണ്.
നടിയെ പീഡിപ്പിച്ചെന്ന കേസിൽ ജോർജിയയിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്തിടത്തും റെഡ് കോര്‍ണര്‍ നോട്ടിസ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ദുബായിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു, കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് റദ്ദാക്കിയതിനു പിന്നാലെ ജോർജിയയ്ക്കു കടക്കുകയായിരുന്നു.

വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടിൽ എത്തിക്കാനാണു പൊലീസിന്റെ നീക്കം.

Leave a Reply

Your email address will not be published.