Entertainment Latest news

നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു

ഏഴ് വര്‍ഷത്തെ പ്രണയബന്ധത്തിനു ശേഷം നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ന് ആണ് വിവാഹം. മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് സംഘടിപ്പിക്കും. .

ഒരു ഇടവേളക്ക് ശേഷം 2015 ല്‍ വിഘ്നേഷ് ശിവ ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചു വരവ്. വിഘ്‌നേശിന്റെ ആദ്യ സംവിധാന സംരംഭത്തിൽ നിർമിച്ച ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇരുവരുടെയും ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ ചിത്രം.

വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ ഒരുക്കിയ ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. നയന്‍താരയ്‌ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Leave a Reply

Your email address will not be published.