നാട്ടിക 115 കോടി

Estimated read time 1 min read

നാട്ടിക: മണ്ഡലത്തിന്റെ വികസനത്തിന് സംസ്ഥാന ബജറ്റില്‍ 115 കോടി രൂപ വകയിരുത്തി. മണ്ഡലത്തിലെ പ്രധാനപ്പെട്ട ടൂറിസം മേഖലയായ നാട്ടിക ബീച്ച് പാര്‍ക്ക് നവീകരണത്തിനായി രണ്ട് കോടി രൂപയും, മണ്ഡലത്തിന്റെ കിഴക്കന്‍ മേഖലയായ ചേര്‍പ്പില്‍ കായിക വികസനത്തിനായി ചേര്‍പ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ളില്‍  പൊതുജനങ്ങള്‍ക്കുള്‍പ്പെടെ പ്രയോജനമാകുന്ന മിനി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍  3 കോടി രൂപയും, പാറളം ഗ്രാമപഞ്ചായത്തിലെ കോടന്നൂര്‍ സെന്റര്‍ മുതല്‍ വെങ്ങിണിശ്ശേരി സെന്റര്‍ വരെയുള്ള റോഡ് ബിഎം ആന്റ് ബിസി പ്രവൃത്തികള്‍ക്കായി 3 കോടി രൂപയും, വിനോദ സഞ്ചാരമേഖലയായ പുള്ളില്‍ ടൂറിസം പദ്ധതിക്കായി ആദ്യഘട്ട നടപ്പാത നിര്‍മ്മാണത്തിനും എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുമായി 2 കോടി രൂപയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കര്‍ഷകര്‍ക്കായി നെല്ല് സംഭരണകേന്ദ്രം നിര്‍മ്മിക്കുന്നതിനായി 5 കോടി രൂപയും വകയിരുത്തി.

താന്ന്യം ഗ്രാമപഞ്ചായത്തില്‍ അക്വാട്ടിക് കോംപ്ലക്‌സ് നിര്‍മ്മാണം, ചേര്‍പ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഐ പി ബ്ലോക്ക് ഫ്‌ലാറ്റ് ടൈപ്പ് ക്വാര്‍ട്ടേഴ്സ്, ലാബ് എന്നിവക്ക് കെട്ടിട നിര്‍മാണം, ചേനം – മുള്ളക്കര റോഡില്‍ രണ്ട് പാലങ്ങളുടെ നിര്‍മ്മാണം, താന്ന്യം ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണം, കുണ്ടോളിക്കടവ് – പുള്ള് റോഡ്, തളിക്കുളം – നമ്പിക്കടവ് സ്‌നേഹതീരം റോഡ് , തേവര്‍ റോഡ്, പെരിങ്ങോട്ടുകര – കിഴുപ്പിള്ളിക്കര – കരാഞ്ചിറ -അഴിമാവ് കടവ് റോഡ് ബി എം ആന്റ് ബി സിയില്‍ നവീകരിക്കല്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആലപ്പാട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഫ്‌ലാറ്റ് ടൈപ്പ് ക്വാര്‍ട്ടേഴ്സ് , ഐ പി ബ്ലോക്ക്, ലാബ് കെട്ടിടങ്ങളുടെ നിര്‍മ്മാണം, നാട്ടിക കുടുംബാരോഗ്യകേന്ദ്രം പുതിയ ബ്ലോക്ക് നിര്‍മ്മാണം, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ് കെട്ടിട നിര്‍മ്മാണം, ശാസ്താം കടവ് – കോടന്നൂര്‍ – ചാക്യാര്‍ കടവ് റോഡ്, ചേര്‍പ്പ് – തൃപ്രയാര്‍ റോഡ് ബി എം ആന്റ് ബി സിയില്‍ നവീകരിക്കല്‍, കണ്ണോളി ക്ഷേത്രം മുതല്‍ ചിറക്കല്‍ പാലം വരെ റോഡ്  പുനരുദ്ധാരണ പ്രവൃത്തി, ചേര്‍പ്പ് – തൃപ്രയാര്‍ റോഡ് ഭാഗങ്ങളിലെ ബി സി ഓവര്‍ലേ പ്രവൃത്തികള്‍  തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ബജറ്റിലുള്ളത്.

You May Also Like

More From Author

+ There are no comments

Add yours