നാഷണൽ ആയുഷ് മിഷൻ  -ആയൂർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ]  തസ്തികയിലേക്കുള്ള ഒഴിവ്

Estimated read time 1 min read

എറണാകുളം: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേയ്ക്കും മറ്റ് പദ്ധതിയിലേയ്ക്കും  ആയുർവേദ തെറാപ്പിസ്റ്റ്  [ പുരുഷ/ സ്ത്രീ ]  തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റ്കളുടെ വെരിഫിക്കേഷനും 2024 ഫെബ്രുവരി  14ന് ബുധനാഴ്ച  എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ  ജില്ലാ ഓഫീസിൽ നടക്കും.രാവിലെ 10 മണി മുതൽ 1 മണി വരെ പുരുഷ  തെറാപ്പിസ്റ് തസ്തികയിലേക്കും ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ സ്ത്രീ തെറാപ്പിസ്റ് തസ്തികയിലേക്കുമാണ് അഭിമുഖം.  ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റ്കളുടെ കോപ്പികളും സഹിതം എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ  ജില്ലാ ഓഫീസിൽ 2024 ഫെബ്രുവരി 12 ന് തിങ്കളാഴ്ച  വൈകുന്നേരം 5  മണി വരെ അപേക്ഷ സ്വീകരിക്കും .

യോഗ്യത- കേരള സർക്കാർ നടത്തുന്ന  ഒരുവർഷത്തിൽ  കുറയാതെയുള്ള  ആയുർവേദ തെറാപ്പിസ്റ്റ്  കോഴ്സ്  പാസ്സായിരിക്കണം. (DAME)

പ്രതിമാസ വേതനം 14700 രൂപ.
ഉയർന്ന പ്രായ പരിധി 40 വയസ്സ്,
ഫോൺ : 0484-2919133

You May Also Like

More From Author

+ There are no comments

Add yours