നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.
2015ൽ ഇ.ഡി അവസാനിപ്പിച്ച കേസിലാണ് ഇപ്പോൾ വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ ലിമിറ്റഡ് നാഷണൽ ഹെറാൾഡിനെ നിയമവിരുദ്ധമായി ഏറ്റെടുത്തുവെന്നതാണ് കേസ്. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.
കേന്ദ്ര സർക്കാർ രാഷ്ട്രീയവൈര്യം തീർക്കുകയാണെന്നും ബി.ജെ.പി അന്വേഷണ ഏജൻസികളെ പാവകളാക്കി മാറ്റുകയാണ് കോൺഗ്രസ് ആരോപിച്ചു.