നാല് ഇന്ത്യക്കാരടക്കം 22 പേരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. യാത്രക്കാരുമായി ഇന്ന് രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്.
നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്.വിമാനം പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനനത്താവള അധികൃതര്‍ പറഞ്ഞു. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിമാനം കണ്ടെത്തുന്നതിന് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.