Latest news National

ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരത രാജ്യത്ത് തുടരുന്നു; നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി

ഉദയ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന സര്‍ക്കാര്‍ ഗാന്ധിജിയുടെ ഘാതകരെ മഹത്വവല്‍ക്കരിക്കുകയാണെന്നും സോണിയ ഗാന്ധി. ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരത രാജ്യത്ത് തുടരുന്നു. ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും സോണിയ പറഞ്ഞു.
രാജ്യത്ത് എക്കാലത്തും ധ്രുവീകൃതമായ ഒരു അവസ്ഥ സംജാതമാക്കി ഭീതിയും അസ്ഥിരതയും നിറഞ്ഞ സാഹചര്യത്തില്‍ ജീവിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തിന്റെ അവിഭാജ്യഘടകവും തുല്യ അവകാശങ്ങളുള്ള പൗരന്മാരുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടും ചിലപ്പോള്‍ കടന്നാക്രമിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

കോൺഗ്രസിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണ് ചിന്തൻ ശിബിരം. പാർട്ടിയും രാജ്യവും നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യും. പുതിയ ഊർജവും ആത്മവിശ്വാസവും ദൃഢനിശ്ചയവുമായിട്ടാകണം മടങ്ങേണ്ടത്. കോണ്‍ഗ്രസില്‍ സംഘടനാപരമായ മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും സോണിയ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published.