Latest news National

പഞ്ചാബിലെ പാട്യാലയിൽ ഖലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെ സംഘർഷം; രണ്ടു വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി

പഞ്ചാബിലെ പാട്യാലയിൽ ഖലിസ്ഥാൻ വിരുദ്ധ പ്രതിഷേധ മാർച്ചിനിടെ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെയാണ് ശിവസേന നടത്തിയ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിൽ വൻസംഘർഷമുണ്ടായത്. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു.

മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഈ മാർച്ചിനിടെ ചില സിഖ് സംഘടനകൾ പ്രതിഷേധവുമായി എത്തി. മാർച്ചിന് നേരെയും തിരിച്ചും കല്ലേറുണ്ടായി. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പാട്യാല നഗരത്തിൽ വലിയ സംഘർഷാവസ്ഥ തുടരുകയായിരുന്നു. ആളുകൾ തമ്മിൽ കല്ലേറും ഉന്തും തള്ളും സംഘർഷവുമായി. പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

Leave a Reply

Your email address will not be published.