പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു ഇന്ന് പാട്യാല കോടതിയിൽ കീഴടങ്ങും. 1988ൽ വാക് തർക്കത്തിനിടെ അടിയേറ്റ 65കാരനായ വാഹനയാത്രികൻ മരിച്ച കേസിൽ സുപ്രീം കോടതി ഒരു വർഷത്തെ തടവ് വിധിച്ചതിനെ തുടർന്നാണ് കോടതിയിൽ കീഴടങ്ങുന്നത്. സിദ്ദു 10 മണിയോടെ കോടതിയിൽ എത്തുമെന്നാണ് പാട്യാല കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നരിന്ദർ പാൽ ലാലി പ്രവർത്തകർക്ക് നൽകിയ സന്ദേശം.
2018 മേയ് 15ന് സിദ്ദുവിനെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ച ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. ഇതിനെതിരെ വാഹനാപകടത്തിൽ മരിച്ച ഗുരുനാം സിങ്ങിന്റെ കുടുംബമാണ് പുനഃപരിശോധന ഹരജി നൽകിയത്.
കോടതിവിധി വന്നതിന് പിറകെ നിയമത്തിനു മുന്നിൽ കീഴടങ്ങുമെന്ന് നവ്ജ്യോത് സിങ് സിദ്ദു ട്വീറ്റ് ചെയ്തിരുന്നു