അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതി, യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് യാത്രക്കും വിസ സംബന്ധമായ ചെലവുകൾക്കുമായി 1,00,000/- രൂപ ധനസായം നൽകുന്നു. വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയുള്ള 20 നും 50നും മദ്ധ്യേ പ്രായമുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, തൊഴിൽ വിസ, വിമാന ടിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, വിദേശ തൊഴിൽ ദാതാവിൽ നിന്നുള്ള തൊഴിൽ കരാർ പ്രതം, റസിഡന്റ് ഐഡന്റി കാർഡ്, ജോബ് ലെറ്റർ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പൽ /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾ ബന്ധപ്പെട്ട ബ്ലോക്ക്/ മുൻസിപ്പൽ /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ഒരു വർഷത്തെ തൊഴിൽ വിസ ലഭിച്ചാൽ ആദ്യ ഗഡുവായ 60,000 രൂപയും ജോലിയിൽ പ്രവേശിച്ചതിന്റെ തെളിവ് ഹാജരാക്കിയാൽ രണ്ടാം ഗഡു തുകയായ 40,000 രൂപയും ലഭിക്കും. തൊഴിൽ വിസക്ക് പകരം വിസിറ്റിങ് വിസ ഹാജരാക്കുന്നവരുടെ അപേക്ഷ പരിഗണിക്കില്ല. ഫോൺ: 0487-2360381
Related Articles
സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
2021ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു. കേരള സംസ്ഥാന 30ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച സീരിയലിന് ഇത്തവണയും അവാർഡുകൾ ഇല്ല. അർഹമായ സീരിയലുകൾ ഒന്നുമില്ലത്തതിനാൽ ആ വിഭാഗത്തിന് അവാർഡ് നൽകേണ്ടതില്ല എന്ന് ജൂറി തീരുമാനിച്ചു. കഥാ വിഭാഗത്തിൽ സിദ്ധാർഥ ശിവ ചെയർമാനായ അഞ്ചംഗ ജൂറിയും കഥേതര വിഭാഗത്തിൽ ജി സാജൻ ചെയർമാനായ അഞ്ചംഗ ജൂറിയും രചന വിഭാഗത്തിൽ ക ബി വേണു ചെയർമാനായ മൂന്നംഗ ജൂറിയുമാണ് അവാർഡുകൾ More..
പൊലീസ് ക്വാർട്ടേഴ്സിൽ പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്
ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്. കാലിന് പരുക്കേറ്റ പൊലീസുകാരൻ സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുനിൽ കുമാറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു.
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20: ഇരു ടീമുകളും എത്തി, ടീം ഇന്ത്യ 27ന് പരിശീലനത്തിനിറങ്ങും
കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ഈ മാസം 28ന് ടി20 മത്സരത്തിൽ ഏറ്റുമുട്ടുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടീമുകൾ തിരുവനന്തപുരത്തെത്തി. 25ന് തന്നെ തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം 26 മുതൽ പരിശീലനം ആരംഭിച്ചിരുന്നു. 26ന് വൈകീട്ട് 4.30 ഓടെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ രാജീവും ടി20 മത്സരത്തിന്റെ ജോയിന്റ് ജനറൽ കൺവീനർ ടി.എം.ഇക്ബാലും കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങളായ More..