കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടി എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അര്‍ഥവ്യത്യാസമില്ല. ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നത്. സുധാകരനെതിരേ കേസെടുത്തത് പോലീസാണെന്നും സര്‍ക്കാരിന് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വലിയ താല്‍പര്യമില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശമുള്ളതിനാല്‍, പരാതി വന്നപ്പോള്‍ പോലീസ് ചില നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാവും. സര്‍ക്കാരിന് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോരുത്തരുടെയും സംസ്‌കാരം കാണിക്കുന്ന കാര്യമാണ്. ആ നിലയ്ക്ക് അതിനെ എടുത്താല്‍ മതി. അത് സമൂഹം വിലയിരുത്തട്ടേ, മുഖ്യമന്ത്രി പറഞ്ഞു