Kerala Latest news

പരിസ്ഥിതി ദിനം: ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, സർക്കാർ എയ്ഡഡ് സ്കൂൾ –
കോളേജ് അധ്യാപകർ, ജീവനക്കാർ എന്നിവർക്കായി മലയാളത്തിൽ ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. “മാലിന്യ പരിപാലനം നവകേരള നിർമ്മിതിക്കായി” എന്ന വിഷയത്തെ ആസ്പദമാക്കി 1000 വാക്കിൽ കവിയാതെ എഴുതണം. രചനകൾ ജൂൺ  14ന് തൃശൂർ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ നേരിട്ടോ മുഖേനയോ iecdsmthrissur@gmail.com എന്ന മെയിൽ ഐഡിയിലോ  അയച്ചു തരണം. വിലാസം: ജില്ലാ കോ-ഓർഡിനേറ്റർ,
ജില്ലാ ശുചിത്വ മിഷൻ, ജില്ലാ പഞ്ചായത്ത്,
പി.ഒ.അയ്യന്തോൾ, തൃശൂർ: 680003. കവറിന് മുകളിൽ ഉപന്യാസ മത്സരം – ജീവനക്കാർ/ അധ്യാപകർ എന്ന് രേഖപ്പെടുത്തണം. ഫോൺ: 0487 2360154

Leave a Reply

Your email address will not be published.