Kerala Latest news

പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ.സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വികാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.

Leave a Reply

Your email address will not be published.